Jailer 2 വരുന്നു! കൂടെ ലാലേട്ടനും ശിവണ്ണയും

സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി നെൽസൺ ദിലിപ്‌കുമാർ സംവിധാനം ചെയ്ത സിനിമയാണ് ജയിലർ. തമിഴ് നാട്ടിലും കേരളത്തിലും കർണാടകയിലും ആന്ധ്രായിലുമെല്ലാം ജയിലറിന് മികച്ച വിജയമായിരുന്നു. ‘ജയിലർ’ എന്ന ചിത്രത്തിലൂടെ ഇതിഹാസ നടൻ രജനീകാന്ത് ബിഗ് സ്‌ക്രീനിലേക്ക് വിജയകരമായ തിരിച്ചുവരവ് നടത്തി. ഈ ചിത്രം നിരൂപക പ്രശംസ നേടുകയും ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർക്കുകയും ചെയ്തു

മലയാളികളുടെ സ്വന്തം മോഹൻലാൽ ഗസ്റ്റ് റോളിൽ അഭിനയിച്ച സിനിമ കൂടിയാണ് ഇത്. മോഹൻലാലിനെ കൂടാതെ കന്നഡ സൂപ്പർസ്റ്റാർ ശിവരാജ് കുമാറും ഇതിൽ അതിഥി വേഷത്തിൽ വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.

വെറും ഏഴ് മിനിറ്റ് മാത്രമാണ് മോഹൻലാൽ സിനിമയിൽ അഭിനയിച്ചിരിക്കുന്നത്. അതും രണ്ടേ രണ്ടു സീനുകളിൽ മാത്രമാണ് മോഹൻലാൽ ഉള്ളത്. പക്ഷേ മലയാളികളെ പ്രതേകിച്ച് മോഹൻലാൽ ആരാധകരെ ആവേശത്തിൽ എത്തിക്കാനുള്ള ഐറ്റം നെൽസൺ സമ്മാനിച്ചിരുന്നു. 

Jailer 2 വരുന്നു! കൂടെ ലാലേട്ടനും ശിവണ്ണയും

‘ജയിലർ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഇപ്പോൾ തന്നെ അണിയറയിൽ ഒരുങ്ങുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കോളിവുഡ് സിനിമാ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, നെൽസൺ ദിലീപ് കുമാർ ‘ജയിലർ 2’ന്റെ തിരക്കഥ തയ്യാറാക്കാൻ തുടങ്ങി. ‘വേട്ടയാൻ’ എന്ന പേരിൽ മറ്റൊരു പ്രൊജക്റ്റ് ചിത്രീകരിക്കുന്ന രജനികാന്ത്, നിലവിലെ കമ്മിറ്റ്മെന്റുകൾ പൂർത്തിയാക്കിയാൽ രണ്ടാം ഭാഗത്തിന്റെ ജോലികൾ ആരംഭിക്കുമെന്ന് റിപ്പോർട്ട്.

അതുകൊണ്ടുതന്നെ ജയിലർ ടു വരുന്നു എന്ന് കേൾക്കുമ്പോൾ തന്നെ ആരാധകർ ഏറെ ആവേശത്തിലാണ്. അതിൽ ലാലേട്ടനും ശിവണ്ണയും ഉണ്ടാകുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

Leave a Comment