ചിയാങ് മായിൽ അവധി ആഘോഷിച്ച് പാർവ്വതി തിരുവോത്ത്

വടക്കൻ തായ്‌ലൻഡിലെ ഒരു നഗരമാണ് ചിയാങ് മായ്. അഭിനയ മികവ് കൊണ്ട് മലയാളി മനസ്സുകളിൽ സ്ഥാനം നേടിയെടുത്ത താരമാണ് നടി പാർവ്വതി തിരുവോത്ത്. 2006-ൽ ഔട്ട് ഓഫ് സിലബസ് എന്ന സിനിമയിലൂടെ തുടങ്ങിയ പാർവ്വതി തുടക്കത്തിൽ ചെറിയ വേഷങ്ങളിലാണ് അഭിനയിച്ചിരുന്നത്. ഫ്ലാഷ് എന്ന സിനിമയിലാണ് പാർവ്വതി ആദ്യമായി നായികയായി അഭിനയിക്കുന്നത്.

ചിയാങ് മായിൽ അവധി ആഘോഷിച്ച് പാർവ്വതി തിരുവോത്ത്

അഭിനയത്രി എന്ന നിലയിൽ ഒരുപാട് ആളുകൾ പാർവ്വതിയെ ഇഷ്ടപ്പെടുന്നുണ്ട്. കഥക് സിംഗ് എന്ന ഹിന്ദി ചിത്രമാണ് പാർവ്വതിയുടെ അവസാനം പുറത്തിറങ്ങിയത്. വിക്രം, പാ രഞ്ജിത്ത് എന്നിവർ ഒന്നിക്കുന്ന തങ്കലാൻ ആണ് ഇനി പാർവ്വതിയുടെ ഇറങ്ങാനുള്ള ചിത്രം. നിരവധി വെബ് സീരീസുകളിലും പാർവ്വതി ഇപ്പോൾ ഭാഗമാണ്.

തന്റെ സിനിമ തിരക്കുകളിൽ നിന്ന് ഇടവേള എടുത്ത് പാർവതി, തായ്‌ലൻഡിൽ അവധി ആഘോഷിക്കാൻ പോയിരിക്കുകയാണ്. അവിടെ നിന്നുള്ള ചിത്രങ്ങളാണ് പാർവതി ഇപ്പോൾ പങ്കുവച്ചുകൊണ്ടിരിക്കുന്നത്.

Leave a Comment