മോഹൻലാൽ അയോദ്ധ്യയിൽ രാമ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിന്

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങുകൾ ജനുവരി 22-നാണ് നടക്കുന്നത്. പ്രധാന മന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ പ്രമുഖ രാഷ്ട്രീയ നേതാക്കൾക്ക് പുറമേ സിനിമ, സാംസ്കാരിക, കായിക രംഗത്തുള്ള പ്രമുഖരും അതിഥികളായി എത്തുന്നുണ്ട്. ഇന്ത്യയിലെ തന്നെ വലിയയൊരു പരിപാടി പോലെയാണ് നടക്കുന്നത്. ശ്രീ റാം ജന്മഭൂമി തീർത്ത് ക്ഷേത്രയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടകുന്നത്.

അയോദ്ധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് വലിയ രീതിയിൽ ചർച്ചകളും വിവാദങ്ങളുമൊക്കെ സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. അതിന് പ്രധാന കാരണം രാമ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങ് ജനുവരി ഇരുപത്തിരണ്ടിനാണ് നടക്കുന്നത്. അതുമായി ബന്ധപ്പെട്ട പോസ്റ്റുകൾ വരുന്നതും അതുപോലെ അക്ഷതം ഏറ്റുവാങ്ങുന്നതുമൊക്കെ ചർച്ചകൾക്ക് വഴിയൊരുക്കിയത്. ഇപ്പോഴും അത് തുടരുന്നുണ്ട്.

ഇപ്പോഴിതാ പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടി തമിഴ് സൂപ്പർസ്റ്റാർ രജനികാന്തും അദ്ദേഹത്തിന്റെ മരുമകനും നടനുമായ ധനുഷ്, തെലുങ്ക് സൂപ്പർസ്റ്റാറായ പവൻ കല്യാണും ലക്ക് നൗവിൽ എത്തിയതിന്റെ വീഡിയോ നേരത്തെ വന്നിരുന്നു.

അമിതാഭ് ബച്ചൻ, വിരാട് കോലി, സച്ചിൻ, എംഎസ് ധോണി, രോഹിത് ശർമ്മ, രൺബീർ സിംഗ്, ആലിയ ഭട്ട്, വിക്കി കൗശൽ, കത്രീന കൈഫ്, മാധുരി ദീക്ഷിത് തുടങ്ങിയ നിരവധി പ്രമുഖർ ചടങ്ങിനായി എത്തിയിട്ടുണ്ട്.

മോഹൻലാൽ അയോദ്ധ്യയിൽ രാമ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിന്

മലയാളത്തിൽ നിന്ന് ആരെങ്കിലും പോകുന്നുണ്ടോ എന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. മോഹൻലാൽ ഷൂട്ടിംഗ് തിരക്ക് കാരണം പ്രാണപ്രതിഷ്ഠ ചടങ്ങിന് പങ്കെടുക്കില്ല എന്നാണ് അറിയാൻ സാധിക്കുന്നത്.

Leave a Comment