പൂനം പാണ്ഡെ അന്തരിച്ചു, വിശ്വസിക്കാനാകാതെ ആരാധകർ

നടിയും മോഡലുമായ പൂനം പാണ്ഡേ (32) അന്തരിച്ചു. സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്നായിരുന്നു അന്ത്യമെന്ന് പൂനത്തിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു. അഡ്മിൻ പോസ്റ്റ് ഇട്ടതെന്നാണ് സൂചന.

ഉത്തര്‍പ്രദേശിലെ വസതിയിലായിരുന്നു അന്ത്യമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം പോലും സജീവമായിരുന്ന നടിയുടെ വിയോഗത്തെ പറ്റി വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകളില്‍ പറയുന്നതും.

2011 -ലെ ലോക കപ്പിൽ ഇന്ത്യ വിജയിച്ചാൽ താൻ നഗ്നയായി എത്തുമെന്ന് പൂനം അറിയിച്ചത് വലിയ വിവാദമായിരുന്നു. ഒടുവിൽ നഗ്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് നടി ശ്രദ്ധേയയായത്.

കഴിഞ്ഞ ദിവസവും സജീവമായിരുന്ന പൂനത്തിന്റെ വിയോഗം വിശ്വസിക്കാനാവാതെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്. ക്യാൻസറിന്റെ അവബോധം വല്ലതുമാണോ എന്നും പലരും ചോദിക്കുന്നുണ്ട്.

Leave a Comment