Mammootty the real BIG B മമ്മൂക്കയാണ് യഥാർത്ഥ വല്യയേട്ടൻ

ജയറാം ടൈറ്റിൽ റോളിൽ അഭിനയിക്കുന്ന ചിത്രമാണ് ഇത്. ബ്ലോക്ക് ബസ്റ്റാറായ അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് എബ്രഹാം ഓസ്‌ലർ. സമീപകാലത്ത് ജയറാം മലയാളത്തിൽ നായകനായി അഭിനയിച്ച മിക്ക സിനിമകളും പരാജയമായിരുന്നു. ജയറാമിന്റെ ഒരു ശക്തമായ തിരിച്ചുവരവ് അതുകൊണ്ട് തന്നെ പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്.

ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ സംവിധാനം ചെയ്ത എബ്രഹാം ഓസ്‌ലർ എന്ന ചിത്രം തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ മൂന്നാം ദിനം ഓടിക്കൊണ്ടിരിക്കുകയാണ്. മമ്മൂട്ടി എന്ന താരത്തിന്റെ ഗസ്റ്റ് റോൾ കൊണ്ടു മാത്രമാണ് വമ്പൻ കളക്ഷനുമായി മുന്നേറി കൊണ്ടിരിക്കുന്നത്.

Mammootty the real BIG B മമ്മൂക്കയാണ് യഥാർത്ഥ വല്യയേട്ടൻ

പലയിടത്തും ഹൗസ് ഫുൾ ഷോകളാണ് ഇപ്പോഴും. ക്യാപ്റ്റൻ മില്ലർ എന്ന തമിഴ് ധനുഷ് ചിത്രം റിലീസ് ചെയ്തതെങ്കിലും ഓസ്‌ലറിന് മികച്ച പ്രതികരണമാണ് തന്നെയാണ് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ആദ്യ ദിനം കഴിഞ്ഞപ്പോൾ തന്നെ സിനിമയുടെ അണിയറപ്രവർത്തകർ എല്ലാം സക്സസ് മീറ്റ് കൊച്ചിയിൽ നടത്തുകയും ചെയ്തു. സിനിമയിൽ അഭിനയിച്ച ഒട്ടുമിക്ക താരങ്ങളും അതിൽ പങ്കെടുത്തു.

Mammootty the real BIG B മമ്മൂക്കയാണ് യഥാർത്ഥ വല്യയേട്ടൻ

മമ്മൂട്ടിയും എത്തിയിരുന്നു. അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു. “ഒരു കഥാപാത്രം ചെയ്തേക്കാം എന്ന് പറഞ്ഞ് ഒന്നും ഞാൻ ചെയ്യില്ല. ചെയ്യണമെന്ന് കരുതി ചെയ്യുന്നതാണ്. അങ്ങനെയാണ് എല്ലാ സിനിമയും ചെയ്യാറുള്ളത്.

ജയറാം തന്നെ സോഷ്യൽ മീഡിയയിൽ വന്നു മമ്മൂട്ടിക്ക് നന്ദി പറഞ്ഞിട്ടുണ്ട് ” എനിക്കുവേണ്ടി വന്ന് അഭിനയിച്ചു തന്നതിന് നന്ദി” – ജയറാം പറഞ്ഞത്.

മമ്മൂട്ടി തന്റെ സഹപ്രവർത്തകരുടെ കൂടെ കട്ടക്ക് നിൽക്കുന്ന ഒരു വലിയേട്ടൻ തന്നെയാണ്. ശ്രീനിവാസനും മുകേഷും നിർമിച്ച “കഥ പറയുമ്പോൾ” എന്ന സിനിമ മമ്മൂട്ടി ഒരു പൈസ പോലും ശമ്പളം വാങ്ങാതെ ഫ്രീ ആയിട്ടാണ് അഭിനയിച്ചുകൊടുത്തത്. അങ്ങനെ ഒരുപാട് കഥകൾ. വർഷങ്ങളായി ഒരു ഹിറ്റ് പോലും ഇല്ലാത്ത ജയറാമിനെ എബ്രഹാം ഓസ്‌ലറിൽ സഹായിച്ചു കൊണ്ടു വന്നിരിക്കുന്നത് മമ്മൂട്ടിയാണ്. ഇതൊക്കെയാണ് മറ്റുപല സൂപ്പർതാരങ്ങളും കണ്ടുപഠിക്കേണ്ടത്.

Leave a Comment