ക്രിസ്മസ് വിന്നർ ലാലേട്ടന്റെ നേര് തന്നെ

മോഹൻലാൽ നായകനായി ജീത്തു ജോസഫ് സംവിധാനം ചെയ്ത പ്രേക്ഷകരുടെ മികച്ച പ്രതികരണം ലഭിച്ച് തിയേറ്ററുകളിൽ ഹൗസ് ഫുൾ ബോർഡുകളുടെ ആവേശത്തിൽ മുന്നേറി കൊണ്ടിരിക്കുകയാണ്. മോഹൻലാൽ ആരാധകർ കഴിഞ്ഞ മൂന്ന് വർഷമായി ആഗ്രഹിച്ച ഒരു വലിയ ഹിറ്റിലേക്കാണ് ചിത്രം പോയികൊണ്ടിരിക്കുന്നത്. പലയിടത്തും രാത്രി എക്സ്ട്രാ ഷോകളിൽ പോലും നിറഞ്ഞ സദസ്സിലാണ് സിനിമ ഓടുന്നത്.

ജീത്തു-മോഹൻലാൽ കൂട്ടുകെട്ട് പ്രേക്ഷകർക്ക് നിരാശാസമ്മാനിക്കുന്നില്ല എന്നതും പ്രേക്ഷകർ ഒരിക്കൽ കൂടി വിശ്വാസത്തിൽ എടുത്തിരിക്കുന്നു. സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ പ്രേക്ഷകർക്ക് എത്തരത്തിലുള്ള ഒരു സിനിമയാണ് ഒരിക്കിയിരിക്കുന്നതെന്ന് വ്യക്തമായി പറഞ്ഞുകൊണ്ട് തന്നെയാണ് ജീത്തും മോഹൻലാലും റിലീസ് ചെയ്തത്. ദൃശ്യം, ദൃശ്യം 2 പോലെയൊരു സിനിമ പ്രതീക്ഷിച്ചുവരരുതെന്ന് ഇരുവരും പറഞ്ഞിരുന്നു.

അതുകൊണ്ട് തന്നെ പ്രേക്ഷകർ യാതൊരു മുൻ ധാരണങ്ങളുമില്ലാതെയാണ് വന്നത്. സിനിമ റിലീസിന്റെ ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ മൗത്ത് പബ്ലിസിറ്റി വഴി പിന്നീടുള്ള ഷോകളിൽ ആളുകൾ ഇരച്ചെത്തി. ആദ്യ ദിനം സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു റിവ്യൂ ഉണ്ടായിരുന്നു. കണ്ണ് കാഴ്ചയില്ലാത്ത വിഷ്ണു എന്ന ഒരു പയ്യൻ സിനിമ കണ്ടിട്ട് അഭിപ്രായം പറയുന്നത്. അതിൽ വിഷ്ണുവിന് മോഹൻലാലിനെ നേരിൽ കാണണമെന്ന് ആഗ്രഹവും പറഞ്ഞിരുന്നു.

ലൂസിഫറിന് ശേഷം മോഹൻലാലിന് തിയേറ്ററുകളിൽ മികച്ച അഭിപ്രായം ലഭിച്ച സിനിമ ഇറങ്ങിയിരുന്നില്ല. ജീത്തുവിന്റെ തന്നെ ദൃശ്യം 2 മികച്ച അഭിപ്രായം നേടിയിരുന്നെങ്കിലും അത് ഒടിടി റിലീസായിട്ടാണ് എത്തിയത്. അതുകൊണ്ട് തന്നെ മോഹൻലാൽ ആരാധകർ തിയേറ്ററിൽ അദ്ദേഹത്തിന്റെ ഒരു വിജയ ചിത്രത്തിനായി കാത്തിരിക്കുക ആയിരുന്നു. അതിനാണ് നേരിലൂടെ അവസാനിച്ചിരിക്കുന്നത്.

മോഹൻലാൽ ചിത്രം ‘നേര്’ തിയേറ്ററിൽ റിലീസ് ചെയ്തു ആദ്യ ദിവസം പിന്നിടുമ്പോൾ ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.  അഡ്വക്കേറ്റ് വേഷത്തിൽ മോഹൻലാൽ എത്തുമ്പോൾ അത്രയും തന്നെ പ്രധാനമായ വേഷത്തിൽ അനശ്വര രാജനും എത്തുന്നു.  

മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ ലഭിച്ചിരിക്കുന്നത്. സ്ത്രീകളും പെൺകുട്ടികളും തീർച്ചയായി കണ്ടിരിക്കേണ്ട ഒരു ചിത്രം കൂടിയാണ് നേര്. മോഹൻലാലിൻറെ അതിശക്തമായ തിരിച്ചുവരവാണ് ആരാധകർക്ക് ജീത്തു സമ്മാനിച്ചിരിക്കുന്നത്. സിനിമയിൽ ചെറിയ വേഷത്തിൽ അഭിനയിച്ച നടി കൃഷ്ണപ്രഭയും അഭിനയിച്ചിട്ടുണ്ട്

പാൻ ഇന്ത്യൻ ചിത്രങ്ങളായ ഡങ്കിയും സലാരും സമ്മിശ്രപ്രതികരണവുമായി മുന്നേറുമ്പോൾ. മോഹൻലാലിൻറെ “നേര്” ഒരു ബ്ലോക്കബ്സ്റ്റർ ആയി മാറുകയാണ്

മോഹൻലാലിൻറെ പ്രകടനത്തിനൊപ്പം പിടിച്ച് നിൽക്കുന്ന അനശ്വരയുടെ അഭിനയത്തിനെ സിനിമ കണ്ടവർ വളരെയധികം പ്രശംസിക്കുന്നുണ്ട്.  ചിത്രം കണ്ടു വികാരഭരിതയായി ഇറങ്ങി വരുന്ന ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ ശാന്തിയും പറയുന്നത് അനശ്വരയെ കുറിച്ചാണ്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ‘എലോണിന്’ ശേഷം ആശിര്‍വാദ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ്, എഡിറ്റിംഗ് വി എസ് വിനായക്, സംഗീതം വിഷ്ണു ശ്യാം, കലാസംവിധാനം ബോബന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് രാമചന്ദ്രന്‍, ഡിസൈന്‍ സേതു ശിവാനന്ദന്‍.

മോഹൻലാലിനെ കൂടാതെ പ്രിയ മണിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാനവേഷം  അവതരിപ്പിക്കുന്നത്. ‘ഗ്രാൻഡ്മാസ്റ്റർ’ എന്ന ചിത്രത്തിന് ശേഷം മോഹൻലാലും പ്രിയമണിയും ഒന്നിക്കുന്ന ചിത്രമാണ് ‘നേര്.’ ഇരുവർക്കും പുറമെ ​ഗണേശ് കുമാർ, സിദ്ദിഖ്, ജ​ഗദീഷ്, അനശ്വര രാജൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Leave a Comment