I would be very happy if I had a beautiful girlfriend ഗേൾഫ്രണ്ട് ഉണ്ടായിരുന്നേൽ ഞാൻ ഹാപ്പിയായേനെ

കൊച്ചി: മോഹൻലാൽ നായകനായ ‘ആറാട്ട്’ എന്ന ചിത്രത്തിന്റെ റിലീസ് ദിവസം ‘മോഹൻലാൽ ആറാടുകയാണ്’ എന്ന് പറഞ്ഞ് ശ്രദ്ധ നേടിയ മോഹൻലാൽ ആരാധകനാണ് സന്തോഷ് വർക്കി.

വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന ഒരാളാണ് സന്തോഷ് വർക്കി. നായികനടിമാരെ ഇഷ്ടമാണെന്ന് പറയുന്നതാണ് സന്തോഷിന്റെ സ്ഥിരം ഹോബി.

ആളുകൾ അതൊക്കെ ട്രോളുകളിലൂടെ വിമർശിക്കുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ സുന്ദരിയായ ഒരു പെൺകുട്ടിയെ ഗേൾ ഫ്രണ്ടായി വേണമെന്ന ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ് സന്തോഷ് വർക്കി. “ഞാൻ ഇത്രയും വൈറലായിട്ടും എനിക്ക് ഇതുവരെ ഒരു ഗേൾ ഫ്രണ്ടായിട്ടില്ല. തൊപ്പിക്കും ഷൈൻ ടോം ചാക്കോയ്ക്കും ഗേൾ ഫ്രണ്ടായി. നമ്മുക്ക് മാത്രം കിട്ടുന്നില്ല.

I would be very happy if I had a beautiful girlfriend ഗേൾഫ്രണ്ട് ഉണ്ടായിരുന്നേൽ ഞാൻ ഹാപ്പിയായേനെ

നേരത്തെ, സിനിമ താരങ്ങളായ നിത്യ മേനോൻ, നിഖില വിമൽ തുടങ്ങിയവരോടും തനിക്ക് പ്രണയമുള്ളതായി സന്തോഷ് വർക്കി വെളിപ്പെടുത്തിയിരുന്നു. തുടർച്ചയായി പല നടിമാരുടെയും പേരുകൾ ചേർത്ത് പ്രണയം വെളിപ്പെടുത്തുന്നതിനെ തുടർന്ന്, സോഷ്യൽ മീഡിയയിലൂടെ സന്തോഷിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്.

Leave a Comment