Ranjini Haridas Hospitalized രഞ്ജിനി ഹരിദാസ് ആശുപത്രിയിൽ

ടെലിവിഷൻ അവതരണ രംഗത്ത് തന്റേതായ ഒരു അവതരണശൈലി കൊണ്ടുവന്ന് മലയാളികളുടെ മനസ്സിൽ ഇടംനേടിയ അവതാരകയാണ് രഞ്ജിനി ഹരിദാസ്. ഇരുപത് വർഷത്തിന് അടുത്ത് അവതരണ മേഖലയിൽ സജീവമായി നിൽക്കുന്ന രഞ്ജിനി മോഡലിംഗ് രംഗത്ത് നിന്നുമാണ് വളർന്നു വന്നത്. 2000-ലെ മിസ് കേരള മത്സരത്തിൽ പങ്കെടുത്ത് വിജയിയായ ഒരാളാണ് രഞ്ജിനി. അത് കഴിഞ്ഞ് അവതരണ രംഗത്തേക്ക് തിരിയുകയായിരുന്നു.

രഞ്ജിനി ഹരിദാസ് ആശുപത്രിയിൽ. ‘ക്രിസ്മസ് പിറ്റേന്ന് താന്‍ ആശുപത്രിയില്‍ എന്ന വിവരം പറഞ്ഞാല്‍, ആരാണ് ഒന്ന് അമ്പരക്കാതിരിക്കുക. ശരീരത്തിലുണ്ടായ ലക്ഷണങ്ങള്‍ ദീര്‍ഘനാളുകളായി അവഗണിച്ചതിന്റെ ഫലമായാണ് ഇപ്പോള്‍ ആശുപത്രിയില്‍ കയറേണ്ടി വന്നത്. ഒരു ചെറിയ ചെസ്റ്റ് ഇന്‍ഫക്ഷനാണ് ഈ നിലയില്‍ എത്തിച്ചത്.

Ranjini Haridas Hospitalized രഞ്ജിനി ഹരിദാസ് ആശുപത്രിയിൽ

കയ്യില്‍ ഡ്രിപ് ഇട്ട് കിടക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചു രഞ്ജിനി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചെസ്റ്റ് ഇന്‍ഫെക്ഷന്‍ ആയതോടെയാണ് രഞ്ജിനി ആശുപത്രിയിലായത്. ശരീരത്തില്‍ ഉണ്ടായിരുന്ന ലക്ഷണങ്ങള്‍ അവഗണിച്ചതായും രഞ്ജിനി വ്യക്തമാക്കി.

Leave a Comment