ബിഗ് ബോസ് താരം റിയാസ് സലീമിനെ പഞ്ഞിക്കിട്ട് അഹാനയും ദിയയും കൂടെ സീക്രട്ട് ഏജന്റും

ബിഗ് ബോസ് മലയാളം നാലാം സീസണിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് റിയാസ് സലിം. എഞ്ചിനീയറിംഗ് ബിരുദധാരിയും സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ റിയാസ് ബിഗ് ബോസ് ഷോയില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായാണ് എത്തിയത്. ബിഗ് ബോസ് ഷോയുടെ കടുത്ത ആരാധകനായിരുന്ന റിയാസ് ഷോയിലെ ശക്തനായ മത്സാര്‍ത്ഥിയായിരുന്നു.

ശക്തമായ ഫെമിനിസ്റ്റ് വീക്ഷണകോണിലൂടെ അദ്ദേഹം റിയാസ് പ്രശസ്തനാകുന്നത്. അവൻ്റെ മുഴുവൻ സോഷ്യൽ മീഡിയയും ഫെമിനിസത്തെയും LGBTQ+ കമ്മ്യൂണിറ്റിയെയും പിന്തുണയ്ക്കുന്ന വീഡിയോകളാൽ നിറഞ്ഞിരിക്കുന്നു. പലരും അവനെ സ്വവർഗ്ഗാനുരാഗിയായി പോലും കണക്കാക്കുന്നു, പക്ഷേ ആളുകൾ ആയിരം തവണ സ്വവർഗ്ഗാനുരാഗി എന്ന് പറയാൻ പോകുന്നുവെങ്കിൽ, ജോലി, ശമ്പളം, അവസരങ്ങൾ, ബഹുമാനം എന്നിവയുടെ കാര്യത്തിലും തൻ്റെ ലൈംഗികത തുല്യമായി പരിഗണിക്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു.

ബിഗ് ബോസ് ഷോയിലൂടെ ശ്രദ്ധേയനായ ആളാണ് റിയാസ് സലിം. ഷോയിലെ ഒന്നാമനായി നിന്ന റോബിൻ രാധാകൃഷ്ണനെ പുറത്താക്കിയത് റിയാസ് ആയിരുന്നു. പിന്നാലെ റിയാസിന് വൻ സൈബർ ആക്രമണമായിരുന്നു നേരിടേണ്ടി വന്നത്. ഷോയ്ക്ക് ശേഷവും റിയാസ് സോഷ്യൽ മീഡിയകളിൽ നിറഞ്ഞുനിന്നിരുന്നു. റിയാസിന്റെ മേക്കപ്പും വസ്ത്രധാരണ രീതിയുമൊക്കെ നിരന്തരം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്. ഇപ്പോഴിതാ, തന്റെ പുതിയ പോസ്റ്റുമായി അഹാന സിസ്റ്റേഴ്സിനെതിരെ വന്നിരിക്കുകയാണ് റിയാസ്.

ബിഗ് ബോസിലൂടെ മലയാളികൾക്ക് സുപരിചിതനായ റിയാസ് സലീം.

തെറ്റായി കേട്ട വാക്കിന്റെ അടിസ്ഥാനത്തിൽ ഒരാൾക്ക് എതിരെ സ്റ്റോറി ഇട്ട് എട്ടിന്റെ പണി മേടിച്ചിരിക്കുകയാണ് റിയാസ് സലീം. സംഭവം വൈറലായതോടെ റിയാസ് അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു

ബിഗ് ബോസ് താരം റിയാസ് സലീമിനെ പഞ്ഞിക്കിട്ട് അഹാനയും ദിയയും കൂടെ സീക്രട്ട് ഏജന്റും

സംഭവം ഇങ്ങനെ, മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമായ നടൻ കൃഷ്ണകുമാറിന്റെ ഇളയമകളായ ഹൻസിക കൃഷ്ണയുടെ കുറച്ച് നാൾ മുമ്പുള്ള ഒരു പഴയ വീഡിയോയുടെ ഒരു ഭാഗം എടുത്ത് ഹൻസികയും സുഹൃത്തുക്കളും ഹോമോഫോബിക് ആണെന്ന തരത്തിലാണ് റിയാസ് പോസ്റ്റിന് ഒപ്പം കുറിച്ചത്. “അവൻ ഗുണ്ടയെ പോലെ ഇരിക്കുന്നു” എന്ന് പറയുന്ന വീഡിയോയിൽ റിയാസ് കേട്ടത് “കുണ്ടനെ പോലെ ഇരിക്കുന്നു” എന്നാണ്. ഇതാണ് റിയാസ് ഹൻസികയ്ക്ക് എതിരെ പോസ്റ്റ് ഇടാൻ കാരണമായത്.

ഗുണ്ടാ എന്നാണല്ലോ പറയുന്നതെന്ന് സീക്രെട്ട് ഏജന്റ് ഉൾപ്പടെയുള്ളവർ റിയാസിന് എതിരെ വിമർശിച്ച് പോസ്റ്റ് ഇട്ടതോടെ ഡിലീറ്റ് ചെയ്തു മുങ്ങി.

പക്ഷേ തങ്ങളുടെ അനിയത്തിയെ പറഞ്ഞ റിയാസിനെ വെറുതെ വിടാൻ ചേച്ചിമാരായ അഹാനയും ദിയയും തയാർ അല്ലായിരുന്നു.

രൂക്ഷമായ രീതിയിൽ തന്നെ രണ്ടുപേരും പ്രതികരിച്ചു. ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടി 18-കാരിയായ എന്റെ അനിയത്തിയേയും അവളുടെ സുഹൃത്തുക്കളെയും വില കുറഞ്ഞ പബ്ലിസിറ്റി സ്റ്റണ്ടിൽ പിടിച്ചിടുകയായിരുന്നു എന്നാണ് അഹാന കുറിച്ചത്. ഫേക്ക് ഫെമിനിസ്റ്റ് എന്ന ഹാഷ് ടാഗും അഹാന ചേർത്തിരുന്നു.

ദിയ ആകട്ടെ കുറച്ചുകൂടി ശക്തമായ രീതിയിലാണ് പ്രതികരിച്ചത്. “എന്റെ കുടുംബാംഗങ്ങൾക്ക് നേരെ കുരച്ച ഒരു പട്ടിയുടെ വാല് മുറിച്ചെന്നുള്ള കാര്യം കേട്ടുകൊണ്ടാണ് ഞാൻ ഉറക്കം ഉണർന്നത്..”, ദിയ കുറിച്ചു.

എന്റെ സഹോദരിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുമ്പോൾ അതിലെ സത്യം തിരിച്ചറിഞ്ഞിട്ട് വേണമായിരുന്നു എന്നാണ് മറ്റൊരു ചേച്ചിയായ ഇഷാനി തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. ആദ്യസാധനം ചീറ്റിപോയതോടെ റിയാസ് ഇപ്പോൾ കൃഷ്ണകുമാറിന്റെ വാക്കുകൾക്ക് എതിരെയും പ്രതികരിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയ റിയാസിനെതിരെ തിരിഞ്ഞിരിക്കുകയാണ് അതിനുശേഷം റിയാസ് ആ പോസ്റ്റ് ഡിലീറ്റ് ചെയ്തു മുങ്ങിയിരിക്കുകയാണ്.

Leave a Comment