ഗോൾഡിനെതിരെ ആൾക്കാരെ വെച്ച് കൂവിച്ച മഹാനെ ഞാൻ പെടുത്തും

സോഷ്യല്‍ മീഡിയയിൽ സജീവമായ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. അദ്ദേഹത്തിന്റെ ഗോൾഡ് എന്ന ചിത്രം വലിയ പരാജയമായിരുന്നു. ഇതിനെപറ്റി താരം പങ്കുവച്ച ഒരു കമന്റ് വൈറൽ ആകുന്നു.

ഈ കഴിഞ്ഞ ദിവസം നിവിനെ പ്രധാന വേഷത്തിൽ അഭിനയിച്ച ഒരു ഷോർട്ട് ഫിലിമിന്റെ സ്റ്റിൽ പങ്കുവച്ച് ഒരു പോസ്റ്റ് കഴിഞ്ഞ ദിവസം അൽഫോൻസ് ഇട്ടിരുന്നു. ഇതിന് താഴെ ഒരാൾ, “ഒരു പടം പൊട്ടിയാൽ ഇത്രയും ഡിപ്രെസ്സ്ഡ് ആവുന്നത് എന്തിനാണ്, ഒരു ഗോൾഡ് പോയാൽ ഒൻപത് പ്രേമം വരും” എന്ന കമന്റ് ഇട്ടിരുന്നു. ഇതിന് അൽഫോൻസ് നൽകിയ മറുപടിയാണ് സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായി കൊണ്ടിരിക്കുന്നത്. “ഒരു പടം പൊട്ടിച്ചതിലാണ് പ്രശ്നം. പൊട്ടിയതല്ല.

‘റിലീസിന് മുമ്പ് 40 കോടി കളക്റ്റ് ചെയ്ത ഒരേയൊരു പൃഥ്വിരാജ് ചിത്രമാണ് ഗോള്‍ഡ്. അതുകൊണ്ട് പടം ഫ്‌ളോപ്പ് അല്ല. തിയേറ്ററില്‍ ഫ്‌ളോപ്പ് ആണ്. അതിനുകാരണം മോശം പ്രചാരണവും തന്നോടുപറഞ്ഞ കുറേ കള്ളത്തരങ്ങളും കണക്കുകള്‍ തന്നില്‍നിന്ന് മറച്ചതും തന്നെ സഹായിക്കാതിരുന്നതുമാണ്. പുട്ടിന് പീര പോലെ ഇതൊരു അല്‍ഫോണ്‍സ് പുത്രന്‍ സിനിമയാണെന്ന ഒരേയൊരു വാക്കുമാത്രം. ഇതാണ് ആ മഹാന്‍ ആകെ മൊഴിഞ്ഞ വാക്ക്.’

ഗോൾഡിനെതിരെ ആൾക്കാരെ വെച്ച് കൂവിച്ച മഹാനെ ഞാൻ പെടുത്തും

‘ഞാന്‍ 7 ജോലി ചെയ്തിട്ടുണ്ട് ഈ സിനിമയില്‍. പ്രചാരണ സമയത്ത് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ബാക്കി എല്ലാവരും മിണ്ടും എന്നുവിചാരിച്ചു. ഗോള്‍ഡ് തിയേറ്ററില്‍ മാത്രമാണ് പരാജയം. തിയേറ്ററില്‍നിന്ന് പ്രേമത്തിന്റെ കാശ് പോലും കിട്ടാനുണ്ടെന്നാണ് അന്‍വര്‍ ഇക്ക (അന്‍വര്‍ റഷീദ്) പറഞ്ഞത്. പിന്നെ തിയേറ്റര്‍ ഓപ്പണ്‍ ചെയ്ത് ആള്‍ക്കാരെ കൂവിച്ച മഹാനും മഹാന്റെ കൂട്ടരും എല്ലാം പെടും. ഞാന്‍ പെടുത്തും. ‘ -അല്‍ഫോണ്‍സ് പുത്രന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Comment