പ്രിത്വിരാജിന് സഹനടിയിൽ നിന്ന് കിട്ടിയ ക്രിസ്മസ് സമ്മാനം

പൃഥ്വിരാജ് പ്രഭാസ് ടീമിൻറെ സലാർ ഇപ്പോൾ വമ്പൻ ബോക്സ് ഓഫീസ്കളക്ഷനോട് കൂടി തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുകയാണ്.

പൃഥ്വിരാജ് ഇപ്പോൾ കാജോൾ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന തന്റെ അടുത്ത ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിംഗിലാണ്. കയോസെ ഇറാനിയുടെ സംവിധാനത്തിൽ സർസമീൻ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ചിത്രം ഒരു ഇമോഷണൽ ത്രില്ലറാണ്.

സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാന്റെ ബോളിവുഡിലെ ആദ്യ ലോഞ്ച് സിനിമ കൂടിയാണിത്.

ഷൂട്ടിങ്ങിനിടയിൽ കജോൾ സമ്മാനിച്ച ക്രിസ്മസ് ഗിഫ്റ്റ് ചാമ്പർ ആണ് പൃഥ്വിരാജ് ഇൻസ്റ്റഗ്രാം ഹാൻഡിൽ പങ്കുവെച്ചിരിക്കുന്നു

സിനിമയുടെ സെറ്റിൽ നിന്നുള്ള കാജോളിന്റെയും പൃഥ്വിരാജിന്റെയും ഒരു ചിത്രം ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു, അവിടെ രണ്ട് മുൻനിര താരങ്ങളും വെളുത്ത വസ്ത്രത്തിൽ കാണപ്പെട്ടിരുന്നു.

ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും, ഏതാനും ആഴ്ചകൾക്കുള്ളിൽ ചിത്രത്തിന്റെ ഔദ്യോഗിക അപ്‌ഡേറ്റുകൾ ഉണ്ടാകും. ചിത്രം നിർമ്മിച്ചിരിക്കുന്നത് കരൺ ജോഹർ.

Leave a Comment