Mammootty remembers Captain വിജയകാന്തിന്റെ വിയോഗ വേദനയിൽ മമ്മൂട്ടി

തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ വിജയകാന്തിന്റെ വിയോഗ വേദനയിലാണ് സഹപ്രവർത്തകരും ആരാധകരും. സിനിമാ മേഖലയില്‍ നിന്നും നിരവധിപേരാണ് അനുശോചനം അറിയിച്ചത്. താരത്തിന്റെ വേര്‍പാടില്‍ നടൻ മമ്മൂട്ടിയും ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരിക്കുകയാണ്.

“വിജയകാന്ത് ഇപ്പോൾ നമുക്കൊപ്പമില്ല. അദ്ദേഹം എന്റെ ഒരു നല്ല സുഹൃത്തും, ഒരു മികച്ച നടനും, ഒരു മികച്ച മനുഷ്യനുമായിരുന്നു. അദ്ദേഹത്തിന്റെ നഷ്ടം സിനിമാലോകത്തിനും സിനിമാ പ്രേമികൾക്കും വ്യക്തിപരമായി എനിക്കും ആഴത്തിൽ അനുഭവപ്പെടുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും എന്റെ ഹൃദയംഗമമായ അനുശോചനം” മമ്മൂട്ടി കുറിച്ചു.

Leave a Comment