Ajith Kumar had political ambitions-Alphonse Puthran “തല” അജിത് കുമാറിന് രാഷ്ട്രീയമോഹം ഉണ്ടായിരുന്നെന്ന് അൽഫോൺസ് പുത്രൻ

കുറച്ചു മാസങ്ങൾക്കു മുമ്പാണ് സംവിധായകനായ അൽഫോൻസ് പുത്രൻ താൻ സിനിമ സംവിധാനം അവസാനിപ്പിക്കുകയാണെന്ന് ഒരു കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ഓട്ടിസം സ്പെക്ട്രം ഡിസോഡര്‍ ഉണ്ടെന്ന് താൻ സ്വയം കണ്ടെത്തിയെന്നും ഈ കാരണത്തിലാണ്‌ എല്ലാം അവസാനിപ്പിക്കുന്നത് എന്നും അദ്ദേഹം വെളിപ്പെടുത്തിയത്. പോസ്റ്റിട്ട് മിനിറ്റുകൾക്കുള്ളിൽ തന്നെ അദ്ദേഹം അത് പിൻവലിച്ചു.

എന്നാൽ ഇപ്പോൾ “തല” അജിത് കുമാറിനോട് വിശദീകരണം ആവശ്യപ്പെട്ട പോസ്റ്റ് പത്തുമണിക്കൂർ കഴിഞ്ഞിട്ടും അൽഫോൺസ് പുത്രൻ പോസ്റ്റ് പിൻവലിച്ചിട്ടില്ല.

“ഇത് അജിത് കുമാർ സാറിനുള്ളതാണ്. നിവിൻ പോളിയിൽ നിന്നും സുരേഷ് ചന്ദ്രനിൽ നിന്നും നിങ്ങൾ രാഷ്ട്രീയത്തിൽ വരുമെന്ന് കേട്ടിരുന്നു. പ്രേമം ഫീച്ചർ ഫിലിമിലെ അഭിനയം മകൾ അനൗഷ്‌കയ്ക്ക് ഇഷ്ടമായതിനാൽ നിവിൻ പോളിയെ വീട്ടിലേക്ക് വിളിച്ച് സംസാരിച്ചതിന് ശേഷമായിരുന്നു ഇത്.

എന്നാൽ ഇതുവരെ ഞാൻ നിങ്ങളെ പൊതുരംഗത്തും രാഷ്ട്രീയ രംഗത്തും കണ്ടിട്ടില്ല. ഒന്നുകിൽ അവർ എന്നോട് കള്ളം പറഞ്ഞു അല്ലെങ്കിൽ നിങ്ങൾ അത് മറന്നു അല്ലെങ്കിൽ നിങ്ങൾക്ക് എതിരായി ആരെങ്കിലും ഉണ്ട്. മുകളിലുള്ള 3 അല്ലാത്ത പക്ഷം, പൊതുസ്ഥലത്ത് ഒരു കത്ത് മുഖേന എനിക്ക് നിങ്ങളിൽ നിന്ന് ഒരു വിശദീകരണം ആവശ്യമാണ്. കാരണം ഞാൻ നിങ്ങളെ വിശ്വസിക്കുന്നു, പൊതുജനങ്ങൾ നിങ്ങളെ വിശ്വസിക്കുന്നു” – അൽഫോൻസ് പുത്രന് കുറിച്ചു

Leave a Comment