കീർത്തി സുരേഷ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു വരുൺ ധവാനൊപ്പം

ബാലതാരമായി അഭിനയിച്ച് പിന്നീട് സിനിമയിൽ നായികയായി മാറിയ താരപുത്രിയാണ് നടി കീർത്തി സുരേഷ്. നടി മേനക സുരേഷിന്റെയും നിർമാതാവായ സുരേഷ് കുമാറിന്റെയും ഇളയ മകളാണ് കീർത്തി. തമിഴിലും തെലുങ്കിലും ഒരുവിധം എല്ലാ സൂപ്പർ സ്റ്റാറുകളുടെയും കൂടെയും അഭിനയിച്ച കീർത്തി ഇപ്പോൾ ബോളിവുഡിലേക്ക് ചുവട് മാറ്റുകയാണ്.

കീർത്തി സുരേഷ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു വരുൺ ധവാനൊപ്പം

രാജാറാണി എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ മലയാളികൾക്ക് ഉൾപ്പടെ പ്രിയങ്കരനായ സംവിധായകനാണ് അറ്റ്ലി. അറ്റ്ലി ആദ്യ സിനിമ കഴിഞ്ഞപ്പോൾ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി. തമിഴിൽ ഏറ്റവും തിരക്കുള്ള സംവിധായകരിൽ ഒരാളാണ് അദ്ദേഹം ഇപ്പോൾ. വിജയ് നായകനാക്കി തെരി, മെർസൽ, ബിഗിൽ തുടങ്ങിയ സൂപ്പർഹിറ്റുകൾ ഒന്നിന് പിറകെ ഒന്നായി അദ്ദേഹം സംവിധാനം ചെയ്തു.

കീർത്തി സുരേഷ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു വരുൺ ധവാനൊപ്പം

ഷാരൂഖ് ഖാനെ നായകനായി ജവാൻ എന്ന ബോളിവുഡ് ചിത്രവും സൂപ്പർ ഹിറ്റ് ആയിരുന്നു. ജവാന്റെ വിജയത്തിനുശേഷം അറ്റ്ലി നിർമ്മാണവും സംവിധാനവും ചെയ്യുന്ന ചിത്രത്തിലാണ് വരുൺ ധവാന്റെ നായികയായി കീർത്തി സുരേഷ് അരങ്ങേറുന്നത്.

കീർത്തി സുരേഷ് തന്റെ സോഷ്യൽ മീഡിയയിലൂടെ സിനിമയുടെ പൂജയുടെ വീഡിയോ പങ്കുവെച്ചിരിക്കുന്നു.

Leave a Comment