Happy Birthday to Ganagandharvan ഇതിഹാസ പിന്നണി ഗായകൻ ഡോ കെ ജെ യേശുദാസ്

ഇതിഹാസ പിന്നണി ഗായകൻ ഡോ കെ ജെ യേശുദാസ് തന്റെ 84-ാം ജന്മദിനം ജനുവരി 10 ബുധനാഴ്ച ആഘോഷിക്കുന്നു. ഏഴ് പതിറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിന്റെ ഐതിഹാസിക സംഗീത യാത്ര. എട്ട് തവണ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്‌കാരം നേടിയ ഈ പ്രഗത്ഭ ഗായകൻ വിവിധ ഭാഷകളിലായി 70,000-ലധികം ഗാനങ്ങൾ റെക്കോഡ് ചെയ്തിട്ടുണ്ട്. ദി സെലസ്റ്റിയൽ സിംഗർ എന്ന് വിളിക്കപ്പെടുന്ന ഇതിഹാസം പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ തുടങ്ങി നിരവധി ആദരണീയ പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്.

മലയാളികളുടെ അഭിമാനമായ ഗാനഗന്ധർവൻ കെ.ജെ യേശുദാസ്. കാട്ടാശേരി ജോസഫ് യേശുദാസ് എന്ന കെ.ജെ യേശുദാസ് മലയാളികൾ വെറുമൊരു ഗായകൻ മാത്രമല്ല, ഓരോ മലയാളികളും കേട്ടുണരുന്ന അനശ്വര ഗാനങ്ങളുടെ അതിമധുരമായ ശബ്ദത്തിന് ഉടമ കൂടിയാണ് അദ്ദേഹം. 1961-ലാണ് യേശുദാസിന്റെ ആദ്യ ഗാനം റിക്കോർഡ്‌ ചെയ്യുന്നത്. 62 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.

ഇന്ത്യൻ ഭാഷകൾക്ക് പുറമേ, ആറ് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ അറബി, ഇംഗ്ലീഷ്, ലാറ്റിൻ, റഷ്യൻ ഭാഷകളിലെ ഗാനങ്ങളും അദ്ദേഹം ജീവസുറ്റതാക്കി.

Leave a Comment