പുന്നാരക്കാട്ടിലെ പൂവനത്തില്‍ എന്ന പാട്ട് പാടിയത് സിനിമ ഏത് എന്നറിയാതെ അഭയഹിരൺമയി

പിന്നണി ഗായക രംഗത്ത് പേര് നേടിയെടുത്തിട്ടുള്ള ഒരു ഗായികയാണ് അഭയ ഹിരണ്മയി. മലയാളത്തിൽ നിരവധി സിനിമകളിൽ പാടിയിട്ടുള്ള അഭയയുടെ ശബ്ദത്തിന് പ്രതേക ആരാധകരുമുണ്ട്. ഏറെ വ്യത്യസ്തമായ ഒരു ശബ്ദത്തിന് ഉടമ കൂടിയാണ് അഭയ. ടു കണ്ടറിസ്‌ എന്ന സിനിമയിലെ അഭയ പാടിയ പാട്ടിലെ കണിമലരെ മുല്ലേ എന്ന പോർഷൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെടാനുള്ള കാരണവും അഭയയുടെ ശബ്ദമാണ്.

സംഗീത സംവിധായകനായ ഗോപി സുന്ദറുമായുള്ള ലിവിങ് റിലേഷനൊക്കെ സിനിമ സംഗീത ലോകത്തേക്ക് ചുവടുവെക്കാൻ അഭയയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. പക്ഷേ വളരെ അപ്രതീക്ഷിതമായിട്ടാണ് ഇരുവരും തമ്മിൽ വേർപിരിഞ്ഞത്. അതിന് ശേഷം അഭയ സ്വന്തമായി മ്യൂസിക് ബാൻഡ് ആരംഭിക്കുകയും നിരവധി പ്രോഗ്രാമുകളിലൂടെ ജനമനസ്സുകളിൽ സ്ഥാനം ഉറപ്പിക്കുകയുമൊക്കെ ചെയ്തിട്ടുമുണ്ട്.

പിന്നണിഗാനരംഗത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് അഭയ ഹിരൺമയി. നിരവധി സ്റ്റേജ് ഷോകളിൽ അഭയ ഇപ്പോൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്. മ്യൂസിക് ഡയറക്ടറായിരുന്ന ഗോപി സുന്ദറുമായി അഭയ പ്രണയത്തിലായിരുന്നു. 14 വർഷത്തെ ഒരുമിച്ചുള്ള ജീവിതം ഇരുവരും ആഘോഷമാക്കിയിരുന്നു. പക്ഷേ അതിനുശേഷം രണ്ടുപേരും പ്രണയം വേണ്ടെന്നു വയ്ക്കുകയും ചെയ്തു. പിന്നാലെ രണ്ടുവഴിക്കായി.

അതിന് ശേഷം അഭയയ്ക്ക് ഇടയ്ക്കിടെ ചില മോശം കമന്റുകൾ ലഭിക്കാറുണ്ട്. ഗോപി അഭയയെ ചതിച്ചു, അതുപോലെ ആദ്യ ഭാര്യയുടെ പ്രാക്കാണ് എന്നിങ്ങനെ പോയിരുന്നു പ്രതികരണങ്ങൾ. വർഷം ഒന്ന് കഴിഞ്ഞിട്ടും ഇതുമായി ബന്ധപ്പെട്ട കമന്റുകൾ അഭയയെ വിടാതെ പിന്തുടരുകയാണ്. അഭയ പങ്കു വയ്ക്കാറുള്ള പോസ്റ്റിന് താഴെയും ഇത്തരം ധാരാളം മോശം കമന്റുകൾ ലഭിക്കാറുണ്ട് അതിന് താരം തക്കതായ മറുപടികളും കൊടുക്കാറുണ്ട്

ഈ അടുത്തിടെ അഭയ വീണ്ടുമൊരു റിലേഷനിലാണെന്ന് ചില വാർത്തകൾ വന്നെങ്കിലും അഭയ അതിനോട് പ്രതികരിച്ചിട്ടില്ല. അഭയ ഒരാൾക്ക് ഒപ്പമുള്ള പോസ്റ്റ് പങ്കുവെക്കുകയും അത് വളരെ പെട്ടന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളിലും സജീവമായ അഭയ അതിലൂടെ തന്റെ പുതിയ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് അഭയ.

മലയാള സിനിമ പ്രേക്ഷകർ ഏറ്റവും അധികം കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിൻറെ മലൈക്കോട്ടൈ വാലിഭന്‍. ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം യൂട്യൂബ് ട്രെന്റിങില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുകയാണ് ഇപ്പോൾ. മലൈക്കോട്ടൈ വാലിഭന്‍ എന്ന ചിത്രത്തിലെ ‘പുന്നാരക്കാട്ടിലെ പൂവനത്തില്‍’ എന്ന പാട്ട് അതിമനോഹരമായി ആലപിച്ചിരിക്കുന്നത് പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭയ  ആണ്.

‘പുന്നാരക്കാട്ടിലെ പൂവനത്തില്‍’ എന്ന പാട്ട് പാടിയത് സിനിമ ഏത് എന്നറിയാതെ അഭയഹിരൺമയി

ഒരു വർഷം മുമ്പ് മ്യൂസിക് ഡയറക്ടർ പ്രശാന്ത് പിള്ളയുടെ അസിസ്റ്റൻറ് വിളിച്ചു ഒരു സോങ് ഉണ്ടെന്നു പറഞ്ഞപ്പോൾ പോയി പാടി, അതിനുശേഷം ഏതാണ് സിനിമയെന്ന് ചോദിക്കാൻ നിന്നില്ല. ഒരു വർഷത്തിനുശേഷം വീണ്ടും മ്യൂസിക് ഡയറക്ടർ പ്രശാന്ത് പിള്ളയുടെ അസിസ്റ്റൻറ് വിളിച്ചുപറഞ്ഞു മറ്റു ഭാഷകളിലേക്ക് കൂടി പാടണം എന്ന് പറഞ്ഞപ്പോഴാണ് മനസ്സിലായത് “മലൈക്കോട്ടൈ വാലിഭന്‍” എന്ന സിനിമയിലെ പാട്ടാണ് എന്ന് അപ്പോഴാണ് മനസ്സിലായത്.

പാട്ട് പാടാൻ അവസരം നൽകിയ ചിത്രത്തിലെ അണിയറ പ്രവർത്തകർക്ക് ദൈവത്തിനോട് നന്ദി അറിയിച്ചുകൊണ്ട് അഭയ സമൂഹമാധ്യമത്തിൽ എത്തിയിട്ടുണ്ട്. മോഹന്‍ലാല്‍ സാറിന് നന്ദി, ഗുരുകാരണവന്മാര്‍ക്കും നന്ദി അറിയിക്കുന്നു.ഈ നിമിഷം ഏറ്റവും അഭിമാനത്തോടെ മകളെ കുറിച്ച് നാടുമുഴുവന്‍ പാടിനടക്കുന്ന അച്ഛനെ ഞാന്‍ ഭൂമിയില്‍ ഇരുന്ന് കാണുകയാണ്. ഈ നിമിഷത്തിൽ.അച്ഛനെ വല്ലാതെ മിസ്സ് ചെയ്യുന്നു എന്നും അഭയ അറിയിച്ചു.

Leave a Comment