Andaman and Nicobar Islands ഒരു സോളോ ട്രിപ്പ്!! അവധി ആഘോഷിച്ച് നടി ആൻഡ്രിയ ജെറീമിയ – ഫോട്ടോസ് കാണാം

ഫഹദ് ഫാസിലിനെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന റിയലിസ്റ്റിക് പ്രണയ സിനിമയിലൂടെ മലയാളത്തിലേക്ക് എത്തിയ താരമാണ് ആൻഡ്രിയ. ആദ്യ സിനിമയിൽ തന്നെ ഗംഭീര പ്രടകനമാണ് ആൻഡ്രിയ പുറത്തെടുത്തത്. മലയാളം, തമിഴ് ഭാഷകളിൽ നിരവധി സിനിമകളിൽ നായികയായി അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി ആൻഡ്രിയ ജെർമിയ.

പച്ചക്കിളി മുത്തുച്ചരം എന്ന തമിഴ് സിനിമയിലാണ് ആൻഡ്രിയ ആദ്യമായി അഭിനയിക്കുന്നത്. മങ്കാത്തയിലെ കഥാപാതമാണ് തമിഴ് നാട്ടിൽ താരത്തിന് ആരാധകരെ ഉണ്ടാക്കി കൊടുത്തത്. അതിന് ശേഷം തമിഴ് സിനിമകളിൽ നായികയായും സഹനടിയായും ആൻഡ്രിയ അഭിനയിച്ചു. മോഹൻലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ത്രില്ലർ ചിത്രത്തിലും ആൻഡ്രിയ ആയിരുന്നു നായിക.

ഇപ്പോൾ പാട്ടും അഭിനയവുമായി സിനിമയിൽ സജീവമായി നിൽക്കുന്ന ആൻഡ്രിയ ഈ തിരക്കുകൾക്ക്‌ ഇടയിൽ ഒരു സോളോ ട്രിപ്പ് പോയിരിക്കുകയാണ്. Andaman and Nicobar Islands ലേക്കാണ് ഈ തവണ ആൻഡ്രിയ പോയിരിക്കുന്നത്. തെന്നിന്ത്യയിലെ നിരവധി നടിമാർക്ക് ഇതിനോടകം താല്പര്യം തോന്നി പോയിട്ടുള്ള ഒരു സ്ഥലമാണ് ഇത്. അവിടെ ചെന്നവരെല്ലാം ആരാധകരെ ഞെട്ടിപ്പിച്ചിട്ടുമിട്ടുണ്ട്.

ഹോട്ട് ലുക്ക് ഫോട്ടോസുകൾ പങ്കുവച്ചാണ് ആൻഡ്രിയ തങ്ങളുടെ ആരാധകരെ സന്തോഷിപ്പിച്ചത്.

Leave a Comment