നടി അനുശ്രീയുടെ ഗൃഹപ്രവേശം ആഘോഷമാക്കി മലയാളം സിനിമാ താരങ്ങൾ

മലയാള സിനിമയ്ക്ക് നിരവധി പുതുമുഖ നായികമാരെ സമ്മാനിച്ചിട്ടുള്ള സംവിധായകൻ ലാൽ ജോസിന്റെ ഡയമണ്ട് നെക്ലസിലൂടെ നായികയായി അരങ്ങേറി അഭിനയ രംഗത്തേക്ക് എത്തിയ നാട്ടിൻപുറത്തുകാരിയായ നടിയാണ് അനുശ്രീ. പത്തനംപുരം കമുകുംചേരി എന്ന ഗ്രാമത്തിൽ നിന്നും സിനിമയിലേക്ക് എത്തിയ അനുശ്രീയെ സ്വാഭാവികമായ അഭിനയശൈലി കൊണ്ട് മലയാളി മനസ്സുകളിൽ പെട്ടന്ന് ഇടംപിടിച്ചു.

നടി അനുശ്രീയുടെ ഗൃഹപ്രവേശം ആഘോഷമാക്കി മലയാളം സിനിമാ താരങ്ങൾ

“അനുശ്രീ നായർ, എന്റെ വീട്..” എന്നാണ് വീടിന് മുന്നിൽ എഴുതിയിട്ടുള്ളത്. ഇത് കാണിച്ചുകൊണ്ട് തന്നെയാണ് അനുശ്രീ വീഡിയോ തുടങ്ങിയിട്ടുള്ളത്. മലയാള സിനിമയിലെ അനുശ്രീ സുഹൃത്തുക്കളും അതുപോലെ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളതുമായ നിരവധി താരങ്ങളാണ് എത്തിയത്. ലാൽ ജോസ്, ദിലീപ്, ഉണ്ണി മുകുന്ദൻ, വിഷ്ണു, സണ്ണി വെയ്ൻ, നിഖില വിമൽ, ശിവദ, അദിതി രവി, ഗ്രേസ് ആന്റണി, നമിത പ്രമോദ് എന്നിവർ പങ്കെടുത്തു.

Leave a Comment