മമ്മൂട്ടിയും മോഹൻലാലും കുടുംബവുമായെത്തി ഭാഗ്യ സുരേഷിന്റെ വിവാഹ തലേന്ന് എത്തി

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിനായി ഒരുങ്ങി കഴിഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പങ്കെടുക്കാൻ വേണ്ടി ഇന്ന് വൈകുനേരം കൊച്ചി വിമാനത്താവളത്തിൽ എത്തി. ജനുവരി പതിനേഴിന് രാവിലെയാണ് ഗുരുവായൂർ അമ്പലത്തിൽ വച്ച് വിവാഹം നടക്കുന്നത്. വിവാഹത്തിന് സിനിമയിലെ പ്രമുഖ താരങ്ങൾ പങ്കെടുക്കും.

മമ്മൂട്ടിയും മോഹൻലാലും അതേസമയം തലേദിവസം തന്നെ എത്തി ഭാഗ്യ സുരേഷിന് വിവാഹാശംസകൾ നേർന്നിരിക്കുകയാണ്. ഭാര്യമാരായ സുചിത്രയ്ക്കും സുൽഫത്തിനും ഒപ്പമാണ് മോഹൻലാലും മമ്മൂട്ടിയും എത്തിയത്. താരരാജാക്കന്മാർക്ക് ഒപ്പം കുടുംബസമേതം നിന്ന് സുരേഷ് ഗോപിയും കല്യാണപ്പെണ്ണും എടുത്ത ഫോട്ടോസ് സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം വൈറലായി കഴിഞ്ഞിട്ടുണ്ട്.

മമ്മൂട്ടിയും മോഹൻലാലും കുടുംബവുമായെത്തി ഭാഗ്യ സുരേഷിന്റെ വിവാഹ തലേന്ന് എത്തി

മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ, കുഞ്ചാക്കോ ബോബൻ, ടോവിനോ, ദിലീപ്, പ്രണവ് മോഹൻലാൽ തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് മോഹനാണ് ഭാഗ്യയുടെ വരൻ. ജനുവരി 19-ന് കൊച്ചിയിൽ സിനിമ താരങ്ങൾക്കും മറ്റ് പ്രമുഖ വ്യക്തികൾക്കും വേണ്ടി വിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്. ബന്ധുക്കൾ, സുഹൃത്തുക്കൾ, നാട്ടുകാർ എന്നിവർക്ക് വേണ്ടി ഇരുപതാം തീയതി തിരുവനന്തപുരത്ത് വച്ചും റിസപ്ഷൻ വച്ചിട്ടുണ്ട്. വിവാഹത്തിന് മുന്നോടിയായി 3-4 ദിവസം മുമ്പ് തന്നെ ആഘോഷങ്ങൾ ആരംഭിച്ചിരുന്നു.

Leave a Comment