Shine Tom Chacko and Swasika’s Vivekanandan viral teaser has gone viral ഷൈൻ ടോം ചാക്കോയും സ്വാസികയും ഒന്നിക്കുന്ന വിവേകാനന്ദൻ വൈറലാണ് ടീസർ എത്തി

സംവിധായകൻ കമൽ നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സംവിധാനം ചെയ്യുന്ന വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രത്തിൽ നായകനായി എത്തുന്നത് അദ്ദേഹത്തിന്റെ സഹസംവിധായകനായി കരിയർ ആരംഭിച്ച് ഇന്ന് ഏറെ തിരക്കുള്ള നടന്മാരിൽ ഒരാളായി മാറിയ ഷൈൻ ടോം ചാക്കോയാണ്. 

സ്വാസിക, ഗ്രേസ് ആന്റണി എന്നിവരാണ് സിനിമയിൽ നായികമാരായി അഭിനയിച്ചിട്ടുള്ളത്. ടീസറിൽ സ്വാസികയ്ക്ക് ഒപ്പമുള്ള ഒരു കിടപ്പുമുറി രംഗം ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വാസികയുള്ള ചിത്രങ്ങളിൽ ഇതൊരു പതിവ് ആണല്ലോ എന്നൊക്കെ ചില കമന്റുകൾ ടീസറിന്റെ താഴെ വന്നിട്ടുമുണ്ട്. ജോണി ആന്റണി, മെറീന മൈക്കിൾ, മാല പാർവതി, സിദ്ധാർഥ് ശിവ, നീന കുറുപ്പ്, നിയാസ് ബക്കർ, സ്മിനു സിജോ തുടങ്ങിയ ഒരു നീണ്ട താരനിര തന്നെ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

Shine Tom Chacko and Swasika's Vivekanandan viral teaser has gone viral ഷൈൻ ടോം ചാക്കോയും സ്വാസികയും ഒന്നിക്കുന്ന വിവേകാനന്ദൻ വൈറലാണ് ടീസർ എത്തി

സിനിമയുടെ ടീസർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. ഒരു ഫാമിലി എന്റർടൈനറായിട്ടാണ് കമൽ ഈ തവണ എത്തുന്നത്.

Leave a Comment