ലാലേട്ടനെ വച്ചൊരു സിനിമ സംവിധാനം ചെയ്യണം

മോഹൻലാലിനെ വച്ച് ഒരു സിനിമ ചെയ്യുക എന്നത് ഏതൊരു പുതുമുഖ സംവിധായകന്റെയും ആഗ്രഹമാണ്. ന്യൂ ജനറേഷൻ സംവിധായകർക്ക് അവസരം കൊടുക്കുന്ന കാര്യത്തിൽ മോഹൻലാൽ അൽപ്പം പിന്നിലാണെന്ന് പല അഭിപ്രായങ്ങളും വരാറുണ്ട്. അതിനൊക്കെ പതിയെ മാറ്റം വന്നിട്ടുണ്ട്.

ഈ കാലത്തിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇനി മോഹൻലാലിൻറെ വരാനുള്ളത്.

അത്തരമൊരു ആഗ്രഹം തുറന്നു പറഞ്ഞിരിക്കുകയാണ് യുവസംവിധായകയായ മോനിഷ മോഹൻ മേനോൻ. ‘ന്യൂ നോർമൽ’ എന്ന യൂട്യൂബിൽ തരംഗമായ ഗംഭീര ഷോർട്ട് ഫിലിമിന്റെ സംവിധായകയാണ് മോനിഷ മോഹൻ.

ഇത് കൂടാതെ മോഡലിംഗ് ചെയ്തുവരുന്ന മോനിഷ ഈ അടുത്തിടെ തമിഴിൽ ഇറങ്ങിയ ഫൈറ്റ് ക്ലബ് എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചിട്ടുണ്ട്. ലോകേഷ് കനകരാജ് നിർമ്മിച്ച ചിത്രമായിരുന്നു ഇത്. സംവിധായകയായി അറിയപ്പെടാൻ ആഗ്രഹിക്കുന്ന മോനിഷയുടെ ആഗ്രഹം മോഹൻലാലിനെ വച്ചൊരു സിനിമ ചെയ്യാനാണെന്ന് ഒരു അഭിമുഖത്തിൽ ഈ അടുത്തിടെ താരം വെളിപ്പെടുത്തിയിരുന്നു

Leave a Comment