രണ്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ RDX സംവിധായകൻ നഹാസ് ഹിദായത്ത് വിവാഹിതനാവുന്നു

“ഗോദ” എന്ന ചിത്രത്തിലൂടെ ബേസിൽ ജോസഫിന്റെ അസിസ്റ്റൻറ് ആയാണ് നഹാസ് ഹിദായത്ത് സിനിമയിലെത്തുന്നത്. RDX ആണ് നഹാസിന്റെ ആദ്യചിത്രം. ഷൈൻ നിഗം, ആൻറണി വർഗീസ്, നീരജ് മാധവൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു.

രണ്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആർഡിഎക്സിന്റെ സംവിധായകൻ നഹാസ് ഹിദായത്തും ഷഫ്‌നയും വിവാഹിതരാകുന്നു.

കഴിഞ്ഞദിവസം നടന്ന വിവാഹനിശ്ചയത്തിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നഹാസ് പങ്കുവെച്ചിട്ടുണ്ട്.

നടൻ നീരജ് മാധവൻ, ആൻറണി വർഗീസ്, നിമിഷ സജയൻ, അനു സിത്താര എന്നിവർ സോഷ്യൽ മീഡിയയിൽ ആശംസകളുമായി എത്തി.

Leave a Comment