സുരേഷ് ഗോപി നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളെ കുറിച്ച് വാചാലനായി ജയറാം

നടൻ സുരേഷ് ഗോപി നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളെ കുറിച്ച് വാചാലനായി ചലച്ചിത്ര താരം ജയറാം. ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്നത് കൊണ്ട് മകളുടെ വിവാഹത്തിന് വേണ്ടി സുരേഷ് ഗോപിയും രാധികയും കഷ്ടപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ജയറാമിന്റെ പരാമർശം.

ആ പാവം പൈസയുണ്ടാക്കുന്നത് മുഴുവൻ ചാരിറ്റിയ്ക്ക് വേണ്ടി ചെലവഴിക്കുകയാണ്. വരുന്ന പതിനേഴാം തീയതി ഗുരുവായൂരിൽ വച്ച് സ്വന്തം മകളുടെ കല്യാണമാണ്. ഓരോ കാര്യത്തിന് വേണ്ടിയും രാധിക കഷ്ടപ്പെടുന്നത് തനിക്കറിയാം. പൈസ മുഴുവൻ ചാരിറ്റിക്ക് വേണ്ടി കൊണ്ടുകൊടുക്കും.

സ്വന്തം മോൾക്ക് സ്വർണമെടുക്കാൻ പൈസയുണ്ടോയെന്ന് നോക്കില്ല. കല്യാണത്തിന് ഓഡിറ്റോറിയത്തിന് പൈസയുണ്ടോയെന്ന് നോക്കില്ല. അതിനായി എടുത്തുവച്ചിരിക്കുന്ന പൈസ വേറെയാർക്കെങ്കിലും കഷ്ടമാണെന്ന് പറഞ്ഞാൽ അവർക്ക് കൊണ്ടുപോയി കൊടുക്കും. അതാണ് സുരേഷ് ഗോപിയെന്ന് ജയറാം ചൂണ്ടിക്കാട്ടി.

Leave a Comment