ആലിയ ഭട്ടും രൺബീർ കപൂറും ആദ്യമായി മകളുടെ മുഖം വെളിപ്പെടുത്തി മാധ്യമങ്ങൾക്ക് മുന്നിൽ

തിങ്കളാഴ്ച മുംബൈയിലെ ജുഹുവിൽ കപൂർ കുടുംബത്തിന്റെ വാർഷിക ക്രിസ്മസ് ഉച്ചഭക്ഷണത്തിനിടെ ആലിയ ഭട്ടും രൺബീർ കപൂറും തങ്ങളുടെ പ്രിയപ്പെട്ട മകളായ രാഹയുടെ ആദ്യ ദൃശ്യം പങ്കുവെച്ചപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയായിരുന്നു. 

നവംബറിൽ ജനിച്ചത് മുതൽ സെലിബ്രിറ്റി ദമ്പതികൾ അവരുടെ കുഞ്ഞിന്റെ സ്വകാര്യത കാത്തു സൂക്ഷിച്ചിരുന്നു. മൂന്ന് പേരടങ്ങുന്ന സിനിമ കുടുംബം ആദ്യമായിട്ടാണ് പാപ്പരാസികൾക്ക് മുന്നിൽ ഒരുമിച്ച് പോസ് ചെയ്തത്.

റുഡോൾഫ് ദി റെഡ്-നോസ്ഡ് റെയിൻഡിയർ മോട്ടിഫ് ഫീച്ചർ ചെയ്യുന്ന മനോഹരമായ പിങ്ക്, വെള്ള നിറത്തിലുള്ള വസ്ത്രമാണ് റാഹ ധരിച്ചിരുന്നത്.

ഒരു ആരാധകൻ റാഹയുടെ വിളിപ്പേരിനെക്കുറിച്ച് അന്വേഷിച്ചു. രാഹു, രാര, ലോലിപോപ്പ് എന്നിങ്ങനെ മൂന്ന് വിളിപ്പേരുകൾ വെളിപ്പെടുത്തിക്കൊണ്ട് ആലിയ ഭട്ട് ഉടൻ പ്രതികരിച്ചു.

ഈ വർഷം നവംബർ 6 ന് ദമ്പതികൾ തങ്ങളുടെ മകളുടെ ഒന്നാം ജന്മദിനം ആഘോഷിച്ചു. സോഷ്യൽ മീഡിയയിൽ ഹൃദയസ്പർശിയായ ചിത്രങ്ങൾ പങ്കുവെച്ചാണ് ആലിയ ഭട്ട് രാഹയുടെ ഒന്നാം പിറന്നാൾ ആഘോഷിച്ചത്. ക്രീം പുരട്ടിയ ചെറിയ കൈകളും ജമന്തിപ്പൂക്കൾ പിടിച്ചിരിക്കുന്ന റാഹയും ഉൾപ്പെടെയുള്ള മനോഹരമായ നിമിഷങ്ങൾ പകർത്തുന്നു.

Leave a Comment