Mahima Nambiar’s Upcoming Movies മഹിമ നമ്പ്യാരുടെ വരാനിരിക്കുന്ന സിനിമകൾ

ദിലീപ് നായകനായ കാര്യസ്ഥൻ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് മഹിമ നമ്പ്യാർ. കാര്യസ്ഥനിൽ ദിലീപിന്റെ അനിയത്തിയുടെ റോളിലാണ് മഹിമ അഭിനയിച്ചത്. അതിന് ശേഷം തമിഴിലേക്ക് പോയ മഹിമ നായികയായി കുറച്ച് സിനിമകളിൽ അഭിനയിക്കുകയും തിളങ്ങുകയും ചെയ്തിരുന്നു.

Mahima Nambiar's Upcoming Movies മഹിമ നമ്പ്യാരുടെ വരാനിരിക്കുന്ന സിനിമകൾ

മലയാളത്തിൽ RDX എന്ന സിനിമയിലൂടെ നായികയായി തുടക്കം കുറിച്ചത്. RDX ൻറെ വിജയത്തിനുശേഷം ഒരുപാട് ചിത്രങ്ങളിൽ നായികയാവാൻ അവസരം കിട്ടി മഹിമയ്ക്ക്.

Jai Ganesh ജയ് ഗണേഷ്

മഹിമ നമ്പ്യാർ നായികയായി എത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രമാണ് ജയ് ഗണേഷ്.

രഞ്ജിത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ജയ് ഗണേഷ്. ഉണ്ണി മുകുന്ദൻ, മഹിമ നമ്പ്യാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഉണ്ണി മുകുന്ദൻ ഫിലിംസും രഞ്ജിത്ത് ശങ്കറിന്റെ ഡ്രീംസ് എൻ ബിയോണ്ടും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ഫാമിലി എന്റർടെയ്‌നർ ആയി കണക്കാക്കപ്പെടുന്ന ഈ ചിത്രം, നീണ്ട കരിയർ ഇടവേളയ്ക്ക് ശേഷം നടി ജോമോൾ വെള്ളിത്തിരയിലേക്കുള്ള തിരിച്ചുവരുന്നു എന്ന പ്രത്യേകതയും ഉണ്ട്.

ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ശങ്കർ ശർമ്മയാണ്.

‘ജയ് ഗണേഷ്’ എന്ന ചിത്രം 2024 ഏപ്രിൽ 11ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

Little Hearts ലിറ്റിൽ ഹാർട്ട്സ്

മഹിമ നമ്പ്യാർ നായികയായി മറ്റൊരു ചിത്രമാണ് റ്റിൽ ഹാർട്ട്സ് ഇതിൽ നായകൻ ഷെയിൻ നിഘം ആണ്. RDX എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന്റെ വിജയത്തിന് ശേഷം നമ്പ്യാരും ഒന്നിക്കുന്ന ചിത്രമാണ്.

സാന്ദ്രാ തോമസ്റ്റും വിൽസൺ തോമസ്സും ചേർന്നു നിർമ്മിച്ച് ആന്റോ ജോസ് പെരേരാ, എബി ട്രീസാ പോൾ എന്നിവർസംവിധാനം ചെയ്യുന്ന ചിത്രമാണ് ലിറ്റിൽ ഹാർട്ട്സ്.

മഹിമയെ ആയിരുന്നില്ല ഈ ചിത്രത്തിലേക്ക് ആദ്യം കാസ്റ്റ് ചെയ്തിരുന്നത്. തമിഴിലെ മറ്റൊരു നടിയായിരുന്നു. ചില സാങ്കേതികമായ കാരണങ്ങളാൽ അവർക്ക് ചിത്രത്തിൽ ജോയിന്റ് ചെയ്യാൻ കഴിയാതെ വന്നപ്പോഴാണ് വീണ്ടും പലരിലേക്കും അന്വേഷണം നടന്നത്. അത് എത്തിയത് മഹിമയിലായിരുന്നു വെന്ന് സാന്ദ്രാ തോമസ് പറഞ്ഞു.

അപ്പനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥ. രണ്ടു കുടുംബങ്ങളിലായി നടക്കുന്ന വ്യത്യസ്ഥ പ്രണയം, ബന്ധങ്ങൾ, ഇതെല്ലാം കൂടിച്ചേർന്ന ഒരു ചിത്രമാണിത്.

ബാബുരാജ് മറ്റൊരു പ്രധാന കഥാപാതത്തെ അവതരിപ്പിക്കുന്നു. രൺജി പണിക്കർ, ജാഫർ ഇടുക്കി, മാലാ പാർവ്വതി, രമ്യാ സുവി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

ലിറ്റിൽ ഹാർട്ട്സ് എന്ന ചിത്രം 2024 ജനുവരി 26ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

Leave a Comment