ഞങ്ങൾ വീണ്ടും ഒരു പെൺകുഞ്ഞിനാൽ അനുഗ്രഹിക്കപ്പെട്ടു

പേളി വീണ്ടും അമ്മയായ സന്തോഷം ശ്രീനിഷ് അരവിന്ദാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. പെൺകുഞ്ഞ് ആണെന്നും അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും ശ്രീനിഷ് അറിയിച്ചു. പേളി, ശ്രീനിഷ് ദമ്പതികളുടെ ആദ്യത്തെ കുട്ടിയും പെൺകുട്ടിയാണ്.

“ഞങ്ങൾ വീണ്ടും ഒരു പെൺകുഞ്ഞിനാൽ അനുഗ്രഹിക്കപ്പെട്ടു.. പേളിയും കുഞ്ഞും സുരക്ഷിതരും ആരോഗ്യകരവുമായി ഇരിക്കുന്നു. നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും എല്ലാവർക്കും നന്ദി..”, ശ്രീനിഷ് ആ സന്തോഷ വാർത്ത പങ്കുവച്ചുകൊണ്ട് കുറിച്ചു. ഇരുവർക്കും ആശംസകൾ നേർന്ന് നിരവധി താരങ്ങളാണ് കമന്റുകൾ ഇട്ടത്. ഇട്സ്‌ എ ഗേൾ എന്നൊരു ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് ശ്രീനിഷ് ഇത് അറിയിച്ചത്.

നീണ്ട 9 മാസങ്ങൾക്ക് ശേഷം ഞങ്ങൾ പരസ്പരം കണ്ടുമുട്ടി. ഇതാദ്യമായാണ് ഞാനവളെ പിടിച്ചിരിക്കുന്നത്. അവളുടെ മൃദുവായ ചർമ്മവും അവളുടെ ചെറിയ ഹൃദയമിടിപ്പുകളും എന്റെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളിൽ ഒന്നായി എന്നും ഓർമ്മിക്കപ്പെടും… സന്തോഷകരമായ കണ്ണുനീർ പൊഴിഞ്ഞു, ഇന്ന് ഞാൻ ഒരു പെൺകുഞ്ഞിന്റെ അഭിമാനിയായ അമ്മയാണ്. നിങ്ങൾ എല്ലാവരും ഞങ്ങൾക്ക് സ്നേഹ പ്രാർത്ഥനകളും ആശംസകളും അയക്കുന്നുണ്ടെന്ന് ശ്രീനി എന്നോട് പറഞ്ഞു. ഞങ്ങളുടെ കൊച്ചുകുടുംബം എത്രമാത്രം സ്നേഹിക്കപ്പെടുന്നു എന്നറിയുന്നതിൽ എന്റെ ഹൃദയം സന്തോഷത്താൽ നിറയുന്നു ❤️ എല്ലാവർക്കും നന്ദി. ഞാൻ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു…. നിങ്ങളുടെ അനുഗ്രഹത്തിൽ ഞങ്ങളുടെ കുഞ്ഞ് സുരക്ഷിതനായിരിക്കുമെന്ന് എനിക്കറിയാം – പേളി സോഷ്യൽ മീഡിയയിൽ കുറിച്ചു

Leave a Comment